ABOUT & HISTORY

Home • About & History

കട്ടപ്പന

ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം

കട്ടപ്പന ശ്രീധർമ്മ ശാസ്താ ക്ഷേത്രം ഇടുക്കി ജില്ലയിലെ ഏറ്റവും പ്രസിദ്ധവും ഭക്തിപൂർവമായി ആരാധിക്കപ്പെടുന്ന അയ്യപ്പ ക്ഷേത്രങ്ങളിലൊന്നാണ്. ഭഗവാൻ അയ്യപ്പനെ ഈ ക്ഷേത്രത്തിൽ ധർമ്മ ശാസ്താവായി ആരാധിക്കുന്നു. ധർമ്മത്തെ കാത്തുസൂക്ഷിക്കുകയും ഭക്തരെ സത്യത്തിന്റെ വഴിയിൽ നയിക്കുകയും ചെയ്യുന്ന ദൈവിക രക്ഷകനാണ് ധർമ്മ ശാസ്താവ്.

പ്രധാന പ്രതിഷ്ഠയായ ധർമ്മ ശാസ്താവിനോടൊപ്പം മഹാഗണപതി, ശ്രീ മുരുകൻ, മഹാദേവൻ, ദേവി, മഹാവിഷ്ണു, ഭദ്രകാളി ദേവി, നാഗദേവതകൾ ക്ഷേത്രത്തിന്റെ ഉപദേവതാ സാന്നിധ്യങ്ങളാണ്.

കുംഭ മാസത്തിൽ (ഫെബ്രുവരി–മാർച്ച്) നടക്കുന്ന ഉത്രം തിരുനാൾ മഹോത്സവമാണ് ക്ഷേത്രത്തിന്റെ പ്രധാന ആഘോഷം. ഈ ദിവസങ്ങളിൽ പ്രത്യേക പൂജകളും ചടങ്ങുകളും ഭക്തിപൂർവ്വം നടത്തപ്പെടുന്നു.

കട്ടപ്പന ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം ഇന്ന് എസ്.എൻ.ഡി.പി യോഗത്തിന്റെ ഭരണപരിപാലനത്തിൽ പ്രവർത്തിച്ചുവരുന്നു.

ചരിത്രം

കട്ടപ്പന ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിന്റെ ഉദ്ഭവം

കട്ടപ്പന ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിന്റെ ആരംഭം 1950 കാലഘട്ടത്തിലേക്ക് പിന്നിടുന്ന ഒന്നാണ്. അന്നത്തെ സാമൂഹിക പ്രവർത്തകനായ എ.കെ. വാസു ആറുകണ്ടത്തിൽ എന്നറിയപ്പെടുന്ന വ്യക്തിയാണ് ആദ്യമായി ദീപം തെളിയിച്ച് അയ്യപ്പൻ ആരാധന തുടങ്ങിയത്, പിന്നീട് ക്ഷേത്രത്തിനുവേണ്ടി സ്ഥലം മാറ്റിവെക്കുകയും ചെയ്തു.

ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള ചരിത്രം എന്നത്, ഇന്ന് ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലത്ത് നെൽകറ്റകൾ മെതിക്കുന്ന ഒരു കറ്റകളമുണ്ടായിരുന്നു, ഒരു വൈകുനേരം എ.കെ. വാസു ആറുകണ്ടത്തിൽ, കറ്റകളത്തിലേക്ക് പോവുകയുണ്ടായി, അവിടെവെച്ച് അദ്ദേഹത്തെ ഒരു ഒറ്റയാൻ ആക്രമിക്കാനായി ഓടിയടുത്തു, സമീപത്താരും സഹായിക്കാനൊ, രക്ഷപെടാൻ മറ്റു മാര്ഗങ്ങളൊ ഇല്ലാതിരുന്ന അദ്ദേഹം അയ്യപ്പനെ മനസ്സിൽ കണ്ട് സ്വാമിയേ ശരണമയ്യപ്പ എന്ന് ഉച്ചത്തിൽ ശരണം വിളിച്ചുകൊണ്ട് അടുത്തുള്ള കൊയ്ത്താലയിലേക്ക് അഭയംപ്രാപിച്ചു, കലികൊണ്ട് പാഞ്ഞടുത്ത ഒറ്റയാൻ അത്ഭുതകരമായി അദ്ദേഹത്തെ ആക്രമിക്കാതെ ശാന്തനായി പിൻതിരിഞ്ഞുപോവുകയുമുണ്ടായി, ഈ ഒറ്റയാനയെ പിന്നീട് ആരും ആ പ്രദേശത്ത് കണ്ടിട്ടില്ല. ഇത് അയ്യപ്പൻറെ നേരിട്ടുള്ള ഇടപെടലാന്നെനും തന്നെ രക്ഷിച്ചത് അയ്യപ്പൻ ആണെന്നും അദ്ദേഹം വിശ്വസിച്ചു. ഇതേ തുടർന്ന് അവിടെ അയ്യപ്പന്റെ ഒരു ചിത്രം വെച്ചുകൊണ്ട് ദീപം തെളിയിച്ച് ആരാധന തുടങ്ങി. സ്ഥിരമായി വന്യമൃഗങ്ങളുടെ ശല്യം അനുഭവിച്ച ജനങ്ങൾ കറ്റകളത്തിൽ ആരാധന തുടങ്ങിയതിനുശേഷം വന്യമൃഗങ്ങളുടെ ശല്യം അത്ഭുതകരമായി കുറഞ്ഞു. ഈ വാർത്ത നാടാകെ വ്യാപിച്ചു, ജാതി മത ഭേതമന്യയെ എല്ലാവരും ആ കറ്റകളത്തിൽ ശരണം വിളിക്കാനായി എത്തിത്തുടങ്ങി. പിൽക്കാലത്ത് ചെറിയ ഒരു ക്ഷേത്രം നിർമ്മിക്കുകയും പിന്നീട് ശ്രീ നാരായണ ധർമ്മ പരിപാലന യോഗത്തിന്റെ രൂപീകരണത്തിനുശേഷം ക്ഷേത്ര ഭരണം ഏറ്റെടുക്കുകയും 2003ൽ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും 2008ൽ പൂർത്തിയാക്കുകയും ചെയ്തു.

കിഴക്കോട്ടു ദർശനമായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന അയ്യപ്പനാണ് (ശ്രീധർമ്മ ശാസ്താവ്) ക്ഷേത്രത്തിലെ പ്രധാന ആരാധനമൂർത്തി. മഹിർഷിയെ നിഗ്രഹിച്ചശേഷം ഭക്തർക്ക് അഭയമേകുന്ന രൂപത്തിൽ പഞ്ചലോഹത്തിൽ നിർമ്മിച്ച വിഗ്രഹത്തിൽ ഭഗവാൻ ഇവിടെ കുടികൊള്ളുന്നു.”